ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പൊതുജനസേവനത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ആംബുലൻസ് സർവീസ് കെ. സുരേഷ് കുറുപ്പ് എംഎൽഎ ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വർക്കി ജോയി പൂവംനിൽക്കുന്നതിൽ അദ്ധ്യക്ഷനായിരുന്നു. 20 ലക്ഷം രൂപ ചിലവഴിച്ചാണ് ബാങ്ക് ആംബുലൻസ് വാങ്ങിയത്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മരണാനന്തര ചടങ്ങുകൾക്കും സൗജന്യനിരക്കിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ പി. രാജീവ്, രാജു തോമസ് പ്ലാക്കിത്തൊട്ടിയിൽ, ബിജു കുമ്പിക്കൻ, സജി വള്ളംകുന്നേൽ, ഈ.ജി. സദാനന്ദൻ, സിബി ചിറയിൽ, ബാങ്ക് സെക്രട്ടറി ജെസമ്മ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments