കോവിഡ് വ്യാപനം കൂടുന്ന് സാഹചര്യത്തില്‍ എല്ലാവരും വാക്സിനെക്കുറിച്ചുള്ള ആശങ്കയിലാണ്. ക്ഷാമം കാരണം സംസ്ഥാനത്ത് പലർക്കും കൃത്യസമയത്ത് രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാനായിട്ടില്ല. ആദ്യ ഡോസിനും രണ്ടാമത്തേതിനും ഇടയിലെ സമയം പരാമാവധി കൂടുതല്‍ ലഭിക്കുന്നതാണ് നല്ലതെന്ന് വാക്സിനോളജിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അമിതമായി നീണ്ടുപോയാൽ രോഗബാധയ്ക്കും കാരണമാകും. അതൊഴിവാക്കാനാണ് ദിവസങ്ങൾ നിജപ്പെടുത്തിയത്.
കൊവിഷീൽഡാണ് സംസ്ഥാനത്ത് വ്യാപകമായി നല്കിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തരതലത്തിൽ വിശദമായ പരിശോധനയ്ക്ക് വിധേയമായ കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 120 ദിവത്തിനുള്ളിൽ എടുത്താൽ മതിയെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തിൽ ആദ്യ ഡോസെടുത്ത് 42 - 56 ദിവസത്തിനിടയിൽ രണ്ടാമത്തേത് എടുക്കണമെന്ന് തീരുമാനിച്ചത്. 56 ദിവസം കഴിഞ്ഞാലും ദോഷമുണ്ടാകില്ല. കൊവാക്സിനും കുത്തിവയ്ക്കുന്നുണ്ട്.
ആദ്യ ഡോസെടുത്ത് 28 ദിവസത്തിനു ശേഷം രണ്ടാമത്തേത് എടുക്കണമെന്നാണ് നിർദ്ദേശം. രാജ്യന്തരതലത്തിൽ വിശാലമായ പഠനങ്ങൾക്ക് കൊവാക്സിൻ വിധേയമായിട്ടില്ല. അതുകൊണ്ടാണ് 28 ദിവസം കഴിഞ്ഞാലുടൻ വാക്സിനെടുക്കണമെന്ന നിഗമനത്തിലെത്തിയത്. അത് രണ്ട് മാസംവരെ നീണ്ടാലും പ്രശ്നമില്ല. ആദ്യ ഡോസ് കഴിഞ്ഞാലുടൻ ചെറിയതോതിൽ പ്രതിരോധ ശേഷി ലഭിക്കും. രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷം അത് പൂർണമാകുമെന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്.
0 Comments