Breaking...

9/recent/ticker-posts

Header Ads Widget

വിവിധ വാര്‍ഡുകളില്‍ ദുരിതാബാധിതര്‍ക്ക് സഹായമെത്തിച്ചു സെന്റ് ആന്‍ഡ്രൂസ് കോണ്‍ഗ്രിഗേഷന്‍.

 


ലോക്ഡൗണ്‍ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി മാറുകയാണ് മുട്ടുചിറയിലെ സെന്റ് ആന്‍ഡ്രൂസ് കോണ്‍ഗ്രിഗേഷന്‍. യാക്കോബായ സഭ കോട്ടയം ഭദ്രാസനത്തിന് കീഴിലുള്ള കോണ്‍ഗ്രിഗേഷന്‍ കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ദുരിതാബാധിതര്‍ക്ക് സഹായമെത്തിച്ചു. 14 17 വാര്‍ഡുകളില്‍ 40ഓളം കുടുംബങ്ങള്‍ക്കുള്ള സഹായവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിവി സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ്, ഫാ ജയ്‌മോന്‍ പുത്തൂര്‍ക്കുടില്‍ കുര്യാക്കോസ് പടിഞ്ഞാറേക്കര എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments