ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കിടങ്ങൂര്‍ ഹൈവേ ജംഗ്ഷന് സമീപം അപകടഭീഷണി ഉയര്‍ത്തിയിരുന്ന ബദാം മരം സേവാഭാരതി പ്രവര്‍ത്തകര്‍ വെട്ടിമാറ്റി. ചുവട് ദ്രവിച്ച് ഏതുനിമിഷവും റോഡിലേയ്ക്ക് വീഴാവുന്ന അവസ്ഥയിലായിരുന്നു മരം. പഞ്ചായത്ത് അംഗം രശ്മി രാജേഷിന്റെ നേതൃത്വത്തിലാണ് മരം വെട്ടിനീക്കിയത്.
0 Comments