കടുത്തുരുത്തി: കോവിഡ് രോഗികൾക്ക് വേണ്ടിയും, കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും, രോഗാവസ്ഥയിലുള്ളവർക്ക് മരുന്നും, ഭക്ഷ്യ കിറ്റുകളും എത്തിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ കടുത്തുരുത്തി അസംബ്ലി മണ്ഡലം എം.എൽ.എ ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട് കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഏർപ്പെടുത്തി.
പി.പി. ഇ കിറ്റ് ധരിച്ച് വിവിധ കോവിഡ് രോഗികളെ ആദ്യ ദിനത്തിൽ തന്നെ യൂത്ത് ഫ്രണ്ട് പ്രവർത്തകർ ആശുപത്രിയിലേക്കും, വീടുകളിലേക്കും എത്തിച്ച് കൊണ്ടാണ് എം.എൽ.എ ഹെൽപ്പ് ഡെസ്ക് വാഹന യാത്രാ സഹായ പ്രവർത്തന പരിപാടിക്ക് തുടക്കം കുറിച്ചത്.
കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്ത് കൊണ്ടാണ് എം.എൽ.എ ഹെൽപ്പ് ഡെസ്ക് വാഹന യാത്രക്ക് തുടക്കം കുറിച്ചത്. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജോസ്മോൻ മാളിയേക്കൽ യൂത്ത് ഫ്രണ്ട് പതാക ഏറ്റു വാങ്ങിക്കൊണ്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കേരളാ കോൺഗ്രസ് നേതാക്കളായ സ്‌റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, വാസുദേവൻ നമ്പൂതിരി, ജോണി കണിവേലി, ജോയി കൊച്ചുപുഞ്ചയിൽ, യൂത്ത് ഫ്രണ്ട് വോളന്റിയർമാരായ ജീൻസ് ചക്കാലയിൽ, എം.ജെ ജെയിസൺ, അരുൺ മാത്യു, ടുഫിൻ തോമസ്, ജിന്റോ സ്‌റ്റീഫൻ, ആൽബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
കോവിഡ് രോഗാവസ്ഥയിൽ വീടുകളിൽ കഴിയുന്നവർക്കും, രോഗം ഭേദപ്പെട്ടെങ്കിലും വീട്ടിൽ നിന്ന് പുറത്ത് പോകാൻ കഴിയാത്തവർക്കും ആവശ്യമായ അടിയന്തിര സഹായമാണ് എം.എൽ.എ ഹെൽപ്പ് ഡെസ്ക് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായി നൂറ് കണക്കിന് സാധാരണ മനുഷ്യരെ ഇതിനോടകം സഹായിക്കാൻ കഴിഞ്ഞതായി യൂത്ത് ഫ്രണ്ട് നേതാക്കൾ വ്യക്തമാക്കി.
0 Comments