കടുത്തുരുത്തി ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി വലിയ തോടിന് കുറുകെയുള്ള അപ്രോച്ച് ബ്രിഡ്ജ് നിർമ്മാണത്തിനായി സ്ഥാപിച്ചിട്ടുള്ള തടയണയും തെങ്ങിൻ മുട്ടുകളും ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് LDF നേതൃത്വത്തിൽ ജനപ്രതിനിധികളും മുന്നണി നേതാക്കളും സമരം നടത്തി. കനത്ത മഴയെ തുടർന്ന് വലിയ തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡിലും, പരിസരവാസികളുടെ കൃഷിയിടങ്ങളിലും, ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ഇതുമൂലം വെള്ളം കയറാനുള്ള സാധ്യതയേറി. അടുത്ത ദിവസങ്ങളിലെ തിമിർത്തു ചെയ്യുന്ന ശക്തമായ മഴയിൽ കിഴക്കുഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന് സുഗമമായി പടിഞ്ഞാറോട്ട് ഒഴുകിപ്പോകണമെങ്കിൽ തോടിന്റെ ആഴം കുറവുള്ള ഈ ഭാഗത്തെ തടയണയും തെങ്ങിൻ മുട്ടുകളും നീക്കേണ്ടതുണ്ട്. മഴയുടെ വരവിന് മുമ്പ് തന്നെ ഈ ഭാഗത്തെ മണ്ണും ചെളിയും മാറ്റി തോടിന്റെ ആഴം കൂട്ടണമെന്ന തദ്ദേശവാസികളുടെയും ടൗണിലെ വ്യാപാരികളുടെയും ആവശ്യങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായിട്ടുള്ളത്.
സമരം കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് P V സുനിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജിൻസി എൽസബത്ത്, LDF പഞ്ചായത്ത് കൺവീനർ കെ.ജയകൃഷ്ണൻ, LDF നേതാക്കളായ മാമച്ചൻ, KB ശശിധരൻ, റജി K ജോസഫ്, ജയിംസ് കുറിച്ചിയാപറമ്പിൽ, ബ്രൈറ്റ് ബിജു വട്ടനിരപ്പേൽ എന്നിവർ സംസാരിച്ചു.
0 Comments