കുടുക്കയില്‍ സൂക്ഷിച്ച സമ്പാദ്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി ഏഴാംക്ലാസുകാരന്‍ മാതൃകയായി. കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പ്രവീണാണ് തന്റെ സമ്പാദ്യം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. പഞ്ചായത്ത് അംദ ദീപ സുരേഷ് കുടുക്ക ഏറ്റുവാങ്ങി. പ്രവീണിന്റെ സന്‍മനസ് മറ്റുള്ളവര്‍ക്ക് പ്രചോദനം ആകുമെന്ന് ദീപ സുരേഷ് പറഞ്ഞു. പ്രവീണ്‍ നല്കിയ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സേവാഭാരതിയ്ക്ക് നല്കും. പുളിക്കത്തടത്തില്‍ പ്രകാശ് രത്‌നമ്മ ദമ്പതികളുടെ മകനാണ് പ്രവീണ്‍.
0 Comments