കുറുപ്പന്തറ: കോവിഡ് ബാധിതർക്കായി മേമ്മുറി ഗവ: എൽ.പി സ്കൂളിൽ ആരംഭിച്ച ഡൊമിസിലിയറി സെന്ററിൽ കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ വിവിധ ജന പ്രതിനിധികൾ സന്ദർശനം നടത്തി.
കോവിഡ് രോഗബാധിതർക്ക് ചികിത്സയും, സഹായവും നൽകുന്നതിന് എം.എൽ.എ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ കൂടുതൽ യുവാക്കളെയും, പൊതു പ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
മാഞ്ഞൂർ, സർവ്വീസ് സഹകരണ ബാങ്കിന്റെ എല്ലാവിധ സഹായവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലഭ്യമാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ലൂക്കോസ് മാക്കീൽ വ്യക്തമാക്കി.
മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്മാരായ സുനു ജോർജ്, ജോൺ നീലംപറമ്പിൽ, സി.എം ജോർജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി മണിത്തൊട്ടി, മെമ്പർമാരായ സാലിമ്മ ജോളി, ടോമി കാറുകുളം, ബിനോ സഖറിയ എന്നിവർ എം.എൽ.എയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
മേമ്മുറി ഗവ: എൽ. പി സ്കൂളിൽ ഡി.സി.സി സെന്റർ ആരംഭിക്കാൻ കഴിഞ്ഞത് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് കൊണ്ട് സ്കൂൾ കെട്ടിടം സമീപ കാലഘട്ടത്തിൽ നവീകരിക്കാൻ കഴിഞ്ഞത് കൊണ്ടാണ്.
ശോച്യാവസ്ഥയിലായിരുന്ന മേമ്മുറി എൽ.പി സ്കൂൾ കെട്ടിട സമുച്ചയം മോൻസ് ജോസഫ് എം.എൽ.എ അനുവദിച്ച എം.എൽ.എ ഫണ്ട് പ്രയോജനപ്പെടുത്തിയാണ് മൂന്ന് വർഷം മുമ്പ് കെട്ടിടങ്ങളുടേയും, സ്കൂൾ കാമ്പസിന്റെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതെന്ന് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇപ്പോൾ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഡി.സി.സി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
0 Comments