കിടങ്ങൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ സാന്നിധ്യമായ സേവാഭാരതിയുടെ ഓഫീസും ഹെല്‍പ് ഡെസ്‌കും കിടങ്ങൂര്‍ സൗത്ത് മാന്താടി ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിടങ്ങൂര്‍ പഞ്ചാ. പ്രസി. ബോബി മാത്യു ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാബാരതി നല്കുന്ന സേവനങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.
സേവാഭാരതി പഞ്ച. കമ്മറ്റി പ്രസിഡന്റ് പ്രദീപ് കൂടാരപ്പള്ളില്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ കെജി വിജയന്‍, ദീപ സുരേഷ്, രശ്മി രാജേഷ്, പിജി സുരേഷ്, സനല്‍കുമാര്‍, സേവാഭാരതി യൂണിറ്റ് ഭാരവാഹികളായ കെവി പ്രസാദകുമാര്‍, പി മഹേഷ്, കെ ആര്‍ സതീഷ്, അനന്ദു മോഹന്‍, പിജി ഗോപി, അഖില്‍ കെഎസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആതുരസേവന പദ്ധതികളുടെ ഭാഗമായി രണ്ട് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം വിശപ്പുരഹിത കിടങ്ങൂര്‍ പദ്ധതിയിലൂടെ ദിവസേന 50-ഓളം പേര്‍ക്ക് ഭക്ഷണവും നല്കുന്നുണ്ട്. മരണാനന്തര ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിക്കൊടുക്കുന്നതിനും സേവാഭാരതി സൗകര്യം ഒരുക്കിയിട്ടുണ്ട്.
0 Comments