Breaking...

9/recent/ticker-posts

Header Ads Widget

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള കോട്ടയം ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും.




 

കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ  കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ച് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 30 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വരുന്ന  ഡി കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍ ജില്ലയില്‍ ഇല്ലാത്തതിനാൽ കോട്ടയം ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. തൃക്കൊടിത്താനംകുറിച്ചികൂട്ടിക്കല്‍, വാഴപ്പള്ളിമണിമല പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍.


 

ഒരാഴ്ച്ചക്കാലത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് അവലോകനം നടത്തി  പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.

 

സിഡി എന്നീ കാറ്റഗറികളില്‍ ഉള്ള മേഖലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷനുള്ള സൗകര്യം വീടുകളിൽ ഉണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ അവരെ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.

 

എല്ലാ മേഖലകളിലും അനുവദനീയമായ പ്രവര്‍ത്തികളും നിലവിലുള്ള നിയന്ത്രണങ്ങളും ജനങ്ങളെ അറിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തണമെന്നും കളക്ടര്‍ അറിയിച്ചു.



 

ഓരോ വിഭാഗത്തിലും പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയും അനുവദനീയമായ പ്രവര്‍ത്തനങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.

 

കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍  താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

 

മുനിസിപ്പാലിറ്റികള്‍


1.     കോട്ടയം

2.     പാലാ

3.     വൈക്കം


ഗ്രാമപ്പഞ്ചായത്തുകള്‍

 

1.     ചിറക്കടവ്

 

2.     കോരുത്തോട്

 

3.     മേലുകാവ്

 

4.     എരുമേലി

 

5.     കടനാട്

 

6.     കൊഴുവനാൽ

 

7.     ചെമ്പ്

 

8.     കാഞ്ഞിരപ്പള്ളി

 

9.     പൂഞ്ഞാര്‍ തെക്കേക്കര

 

10.  തിരുവാര്‍പ്പ്

 

11.  നീണ്ടൂര്‍

 

12.  വെള്ളാവൂര്‍

 

13.  കല്ലറ

 

14.  മീനച്ചില്‍

 

15.  ആര്‍പ്പൂക്കര

 

16.  മറവന്തുരുത്ത്

 

17.  കടപ്ലാമറ്റം

 

18.  ടി.വി.പുരം

 

19.  തലയോലപ്പറമ്പ്

 

20.  ഞീഴൂര്‍

 

21.  മരങ്ങാട്ടുപള്ളി

 

22.  വെളിയന്നൂര്‍

 

23.  കുറവിലങ്ങാട്

 

24.  ഭരണങ്ങാനം

 

എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍.

 

1.     പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോർപ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ വീതം ഉപയോഗിച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവരെ വര്‍ക്ക് ഫ്രം ഹോം ആയി നിയോഗിക്കാം.

 

2.     അക്ഷയ സെന്‍ററുകളും എല്ലാ വ്യാപാര സ്ഥാപനങ്ങളും  രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ അൻപത് ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

 

3.     ഓട്ടോറിക്ഷ, ടാക്‌സി  സര്‍വീസുകള്‍ അനുവദനീയമാണ്. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും, ടാക്‌സികളിൽ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ആണ് സഞ്ചരിക്കാൻ അനുമതി. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

 

4.     ബാറുകളിലും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലും  പാഴ്‌സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂ.

 

 

5.     ശാരീരിക സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഗെയിംസ് എന്നീ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത,  സായാഹ്ന സവാരികളും അനുവദിക്കുന്നതാണ്.

 

6.     ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകൾക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി മാത്രം പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും.

 

7.     വീട്ടുജോലിക്ക് പോകുന്നവർക്ക് യാത്ര അനുവദിക്കും.

 

 

 

കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

 

മുനിസിപ്പാലിറ്റികള്‍

 

1.     ചങ്ങനാശേരി

 

2.     ഏറ്റുമാനൂര്‍

 

3.     ഈരാറ്റുപേട്ട

 

ഗ്രാമപ്പഞ്ചായത്തുകള്‍

 

1.     കുമരകം

 

2.     കടുത്തുരുത്തി

 

3.     തലപ്പലം

 

4.     മാഞ്ഞൂര്‍

 

5.     കൂരോപ്പട

 

6.     പനച്ചിക്കാട്

 

7.     തലയാഴം

 

8.     അയ്മനം

 

9.     വിജയപുരം

 

10.  വെച്ചൂര്‍

 

11.  പായിപ്പാട്

 

12.  തിടനാട്

 

13.  അയര്‍ക്കുന്നം

 

14.  കാണക്കാരി

 

15.  മണര്‍കാട്

 

16.  പള്ളിക്കത്തോട്

 

17.  മാടപ്പള്ളി

 

18.  പുതുപ്പള്ളി

 

19.  എലിക്കുളം

 

20.  പാറത്തോട്

 

21.  അകലക്കുന്നം

 

22.  കങ്ങഴ

 

23.  കറുകച്ചാല്‍

 

24.  തീക്കോയി

 

25.  പൂഞ്ഞാര്‍

 

26.  കിടങ്ങൂര്‍

 

27.  നെടുംകുന്നം

 

28.  ഉദയനാപുരം

 

29.  മൂന്നിലവ്

 

30.  വാകത്താനം

 

31.  ഉഴവൂര്‍

 

32.  മുത്തോലി

 

33.  വെള്ളൂര്‍

 

34.  മുണ്ടക്കയം

 

35.  അതിരമ്പുഴ

 

36.  മീനടം

 

37.  വാഴൂര്‍

 

38.  തലനാട്

 

39.  പാമ്പാടി

 

40.  മുളക്കുളം

 

41.  രാമപുരം

 

42.  കരൂര്‍.

 

ബി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍

 

1.     പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോർപ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ വീതം ഉപയോഗിച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവരെ വര്‍ക്ക് ഫ്രം ഹോം ആയി നിയോഗിക്കാം.

 

2.     അക്ഷയ കേന്ദ്രങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ വില്ക്കുന്ന കടകൾക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ അൻപത് ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

 

3.     മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.

 

 

4.     ബാറുകളിലും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലും  പാഴ്‌സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂ.

 

5.     ശാരിരീക സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഗെയിംസ് എന്നീ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത,  സായാഹ്ന സവാരികളും അനുവദിക്കുന്നതാണ്.

 

6.     ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകൾക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി മാത്രം പ്രവര്‍ത്തിക്കാം.

 

8.     വീട്ടുജോലിക്ക് പോകുന്നവർക്ക് യാത്ര അനുവദിക്കും.

 

 

 

 

 

 

കാറ്റഗറി സി (ശരാശരി പോസിറ്റിവറ്റി നിരക്ക് 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

 

ഗ്രാമപഞ്ചായത്തുകൾ

 

1.     തൃക്കൊടിത്താനം

 

2.     കുറിച്ചി

 

3.     കൂട്ടിക്കല്‍

 

4.     വാഴപ്പള്ളി

 

5.     മണിമല

 

സി കാറ്റഗറി മേഖലകളില്‍ അനുവദനിയമായ പ്രവര്‍ത്തനങ്ങള്‍

 

1.     അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം.

 

2.     വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ് ജുവലറികള്‍, ചെരുപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

 

3.     കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പയറിംഗ് സെന്ററുകള്‍ക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

 

4.     ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകൾക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി മാത്രം പ്രവര്‍ത്തിക്കാം.




 

നിയന്ത്രണങ്ങള്‍  കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും  ഇൻസിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്





Post a Comment

0 Comments