Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കിൽ കറങ്ങി ചാരായ വില്പന! പ്രതിയെ എക്സൈസ് പിടികൂടി


കുറവിലങ്ങാട്: കുറവിലങ്ങാടും പരിസര പ്രദേശങ്ങളിലും ബൈക്കിലും സ്കൂട്ടറിലുമായി കറങ്ങി നടന്ന് ചാരയ വില്പന തകൃതിയായി നടത്തിവന്നിരുന്ന മൂവാറ്റുപുഴ സ്വദേശി പുളിയമ്മാക്കിൽ ഷാജി (45) യെ കുറവിലങ്ങാട്  എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും സാഹസികമായി പിടികൂടി.

ഇയാൾ സഞ്ചരിച്ച യമഹ "റേ" സ്കൂട്ടറും ഒരു ലിറ്റർ ചാരായവും കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ച് എക്സൈസിനു നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 2300 രൂപയാണ് ഇയാൾ ആവശ്യക്കാരിൽനിന്നും വാങ്ങുന്നത്. വരുന്ന വിവരം മുൻകൂട്ടി അറിയിച്ച് രാത്രി സമയം "സാധനം "കൈമാറി പെട്ടന്ന് കടന്നു കളയുന്ന ഇയാളെ പലതവണ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല . 

ഇന്നലെ രാത്രി കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫും സംഘവും വേഷം മാറി ആവശ്യക്കാരെന്ന വ്യാജേനെ ഇയാളെ സമീപിക്കുകയായിരുന്നു. "എക്സൈസ് കറങ്ങുന്നുണ്ട് സൂക്ഷിക്കണം "എന്ന് മുന്നറിയിപ്പ് നൽകിയ ഇയാൾ ആവശ്യക്കാരുടെ വേഷത്തിലെത്തിയ എക്സൈസ് സംഘത്തിന്റെ ബൈക്ക് വെളിയന്നൂർ ഭാഗത്ത് വച്ച് കൈ കാണിച്ച് നിർത്തി ചാരായം കൈമാറുമ്പോഴാണ്   ആവശ്യക്കാർ തന്നെ അറസ്റ്റ് ചെയ്യാൻ വന്നവരാണ് എന്ന് മനസിലാക്കിയത് . തുടർന്ന് സ്കൂട്ടർ വഴിയിലുപേക്ഷിച്ച്  എക്സൈസ് സംഘത്തെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഒരു കിലോ മീറ്ററോളം പിൻതുടർന്ന് പിടികൂടുകയായിരുന്നു. 

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ R സജിമോൻ സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ് , സുനിൽ കുമാർ KS, വേണുഗോപാൽ കെ ബാബു, ദീപക് സോമൻ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments