സൂര്യനെപ്പോലെ കത്തിയുരുകുമ്പോഴും സ്‌നേഹത്തണല്‍ നല്‍കി മക്കളെ ചേര്‍ത്ത് പിടിക്കുന്ന അച്ഛന്‍മാര്‍ക്കായി സമര്‍പ്പിച്ച ഗാനം പിതൃദിനത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച "സ്വയമുരുകുന്നൊരു സൂര്യനുണ്ട് വീട്ടില്‍..." എന്ന് തുടങ്ങുന്ന ഭാവസാന്ദ്രമായ ഈ ഗാനം രചിച്ചത് മാധ്യമപ്രവര്‍ത്തകനായ മുകേഷ് ലാലും ഈണം പകര്‍ന്നത് ബിഷോയ് അനിയനുമാണ്. ആകാശ് പ്രകാശ് മ്യൂസിക് ആന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഒരുക്കിയ ഗാനത്തിന്റെ നിര്‍മ്മാണം പ്രകാശ് നായരാണ്. സാരംഗി, വയലിന് എന്നിവ ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കിയ ഈ ഗാനം ഇതിനകം സമൂഹമാദ്ധ്യമങ്ങളില്‍വൈറലായിക്കഴിഞ്ഞു.
0 Comments