റീസൈക്കിള്‍ കേരള പോലുള്ള സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ചെഗുവേരയുടെ പടമുള്ള ടീ-ഷര്‍ട്ടുമിട്ട് ഡിവൈഎഫ്‌ഐ യുടെ കൊടിയും പിടിച്ച് ഫേസ്ബുക്കില്‍ ലൈവ് ഇടുന്നതല്ല ഹീറോയിസമെന്നും എ.എ റഹിം പറഞ്ഞു. കോവിഡ് കാലത്ത് ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കേണ്ടത്. പ്രൊഡക്റ്റീവും, ക്രിയേറ്റീവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണ് യുവാക്കള്‍ മുന്നോട്ട് വരേണ്ടതെന്നും എ.എ റഹീം പറഞ്ഞു.
0 Comments