Breaking...

9/recent/ticker-posts

Header Ads Widget

അന്നയുടെ പിറന്നാള്‍ പോലീസുകാര്‍ക്കൊപ്പം

 


ലോക്ക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് പൊതിച്ചോറ് എത്തിച്ചു നല്‍കുന്ന വിദ്യാര്‍ത്ഥിനിയുടെ പിറന്നാള്‍ ആഘോഷിച്ച് പാലായിലെ ജനമൈത്രി പോലീസ്. പാലാ നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡ് സിഡിഎസ് അംഗം ലൗലി ബോബിയുടെ മകളും ചാവറ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അന്ന ബോബി ജോര്‍ജ്ജിന്റെ പിറന്നാള്‍ പോലീസ് സ്‌റ്റേഷനില്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്... ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ ജനമൈത്രി പോലീസിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് പത്ത് പൊതിച്ചോറുകള്‍ അന്നയും അമ്മയും ചേര്‍ന്ന് എത്തിച്ചിരുന്നു. അന്നയുടെ പ്രത്യേക താത്പര്യമാണ് എല്ലാ ദിവസവും പൊതിച്ചോര്‍ നല്‍കാനിടയാക്കിയത്. പോലീസ് സ്‌റ്റേഷനില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ എസ് ഐ സാബു, ജനമൈത്രി സിആര്‍ഒ എ റ്റി ഷാജിമോന്‍, ബിറ്റ് ഓഫീസര്‍മാരായ സുദേവ്, പ്രഭു കെ ശിവറാം തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments