കാഞ്ഞിരപ്പള്ളിയിലെ പ്രൈവറ്റ് കോളേജിലെ ബി.കോം അവസാന വിദ്യാര്‍ഥിനിയായിരുന്ന അഞ്ജു പി.ഷാജിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍. പരീക്ഷയില്‍ ഇന്‍വിജിലേറ്റര്‍ കോപ്പിയടിച്ചു എന്ന ആരോപണം നടത്തിയ മനോവിഷമത്തില്‍ പരീക്ഷാ ഹാളില്‍ നിന്നിറങ്ങിയ കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. ഈ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായും, കേസ് സിബിഐ ഏറ്റെടുത്തു സംഭവത്തിലെ യഥാര്‍ത്ഥ ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ എത്തിക്കണം എന്ന് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ബാഹ്യസമ്മര്‍ദ്ദം കേസന്വേഷണത്തില്‍ ഉണ്ടെന്നും മാതാപിതാക്കളായ ഷാജി പി.ഡിയും, സജിത കെ.കെയും ആരോപിച്ചു. തുടര്‍ നടപടിയുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദിയും, മഹിളാ ഐക്യവേദിയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും.
0 Comments