200ലറെ വര്‍ഷം പഴക്കമുളള തേന്‍മാവിനെ പൈതൃക വൃക്ഷമായി സംരക്ഷിക്കാനൊരുങ്ങി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഓപീസിന് സമീപം നില്ക്കുന്ന മാവിനെയാണ് ജൈവ വൈവിധ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയ സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ മാവിനെ പൈതൃക വൃക്ഷമായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, ബിഡിഒ രാഹുില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു
0 Comments