കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ രാമപുരം വില്ലേജ് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജോസ് ഉഴുന്നോലില്‍ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് കണിയാരം, സെക്രട്ടറി ജയ്‌സണ്‍ മേചേരില്‍, കുട്ടിച്ചന്‍ തുണ്ടത്തില്‍, സിബി കുന്നേല്‍, തങ്കച്ചന്‍ പുളിയാര്‍മറ്റം, ജോമോന്‍ ഏറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments