Breaking...

9/recent/ticker-posts

Header Ads Widget

ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു


അതിരുകളില്ലാത്ത കാരുണ്യത്തിന്റെ ഉടമകളാണ് മലയാളികളെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഐറീഷ് മലയാളികള്‍ സംഭാവന ചെയ്ത ഡയാലിസിസ് കിറ്റുകള്‍  വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അര്‍ഹരെ കണ്ടെത്തി സഹായിക്കാനുള്ള മനസ് മലയാളികളുടെ പ്രത്യേകയാണെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു. 


മാണി സി കാപ്പന്‍ എം എല്‍ എ യ്ക്കു ഡയാലിസിസ് കിറ്റുകള്‍ കൈമാറിയാണ് ബിഷപ്പ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, അനൂപ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറ് ഡയാലിസിസ് കിറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തത്.




Post a Comment

0 Comments