കുറവിലങ്ങാട് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴാ ജംഗ്‌ഷന് സമീപം ഫലവൃക്ഷ തൈകൾ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ.വി ബാബു സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർമാരായ സോനു ബാബു, ബിനു പോൾ, അമൽ ഷാ, ശ്രീകുമാർ, മാത്യു ജോസഫ്, സുമോദ് പി.എസ് എന്നിവരും ജാഗ്രതാ സമിതി അംഗങ്ങളും പങ്കെടുത്തു.
0 Comments