Breaking...

9/recent/ticker-posts

Header Ads Widget

പന്നകം തോട് കരകവിഞ്ഞു

 


കാലവര്‍ഷമെത്തിയ ആദ്യ ദിനത്തില്‍ തന്നെ പന്നകം തോട് കരകവിഞ്ഞു. മറ്റക്കരയിലെ നെല്ലിക്കുന്ന്, ചുവന്നപ്ലാവ് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. ആകസ്മികമായി വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വീടുകളുടെ പരിസരങ്ങളില്‍ നിന്നും പല വസ്തുക്കളും ഒഴുകിപ്പോയി. ശ്രീകാന്ത് മറ്റക്കര, പനമറ്റത്തില്‍ ശ്രീകുമാര്‍, നെല്ലിക്കുന്ന് മരുതനാടിയില്‍ അരവിന്ദാക്ഷന്‍, മറ്റക്കര കാച്ചനോലിക്കല്‍ സാബു തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറി. പന്നകം തോടിന്റെ ആഴം കുറഞ്ഞതും അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണകളും വെള്ളപ്പൊക്കത്തിന് കാരണമായതായി അഭിപ്രായം ഉയര്‍ന്നു.




Post a Comment

0 Comments