കോട്ടയം അതിരൂപതയിലെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി ഒരു വര്‍ഷം പിന്നിടുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുപ്പതിലധികം മൃത സംസ്‌കാരങ്ങളാണ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയത്. കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയിലിന്റെ നേതൃത്വത്തിലുള്ള യുവജന കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മുലക്കാട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് കെസിവൈഎല്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.
0 Comments