Breaking...

9/recent/ticker-posts

Header Ads Widget

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.

 .

        കോവിഡ് - 19 വ്യാപനത്തെത്തുടർന്ന് കുട്ടികളുടെ പഠനം ഇപ്പോൾ വിദ്യാലയങ്ങളിൽ നിന്നും സ്മാർട്ട് ഫോണുകൾ കയ്യടക്കിയിരിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കുട്ടികൾക്ക് അവശ്യ സാധനമായി മാറിയ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന പല ആപ്ലിക്കേഷനുകളിലും ചതിക്കുഴികൾ പതിയിരിക്കുന്നുണ്ടെന്ന് അറിയാതെയാണ് പലരും അവ ഇൻസ്റ്റാൾ ചെയ്യുന്നത്.  ഇത്തരത്തിൽ കുട്ടികൾ ദുരുപയോഗം ചെയ്തേക്കാൻ സാദ്ധ്യത ഉള്ള 21 സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകളെക്കുറിച്ച് രക്ഷകർത്താക്കൾക്ക് ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളാ പോലീസ്.   Instagram, TikTok, Facebook Messenger,  Snapchat തുടങ്ങി കുട്ടികൾക്കിടയിൽ പ്രചുര പ്രചാരം നേടിയ പല ആപ്ലിക്കേഷനുകളും ഈ ലിസ്റ്റിലുണ്ട്.

           ഇത്തരം ആപ്ലിക്കേഷനുകൾ ഒരുപക്ഷേ പ്രായപൂർത്തിയായവർക്ക് വിനോദത്തിനോ വിജ്ഞാനത്തിനോ വേണ്ടി ഉണ്ടാക്കിയതായിരിക്കാംപക്ഷേ കുട്ടികൾ ഇവ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്. അതിനാൽ കുട്ടികൾക്ക് നൽകുന്ന സ്മാർട്ട് ഫോണുകളിൽ ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് രക്ഷിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കണമെന്നാണ് കേരളാ പോലീസിന്റെ മുന്നറിയിപ്പ്.







Post a Comment

0 Comments