പാലാ കിഴതടിയൂര്‍ ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്ള സ്‌കൂളുകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് ജീവനക്കാര്‍ സമാഹരിച്ച 7 ലക്ഷം രൂപ വിനിയോഗിച്ച് ടാബ്ലെറ്റുകള്‍ വിതരണം ചെയ്തു. പാലാ ഓക്‌സിജന്‍ ഡിജിറ്റല്‍ ഹബിന്റെ സഹകരണത്തോടെ എഴുപതോളം കുട്ടികള്‍ക്കായാണ് ടാബുകള്‍ വിതരണം ചെയ്തത്. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ജോര്‍ജ് സി കാപ്പന്‍ കുട്ടികള്‍ക്ക് ടാബുകള്‍ നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എംഎസ് ശശിധരന്‍, ട്രഷറര്‍ വി പി തോമസ്, സെക്രട്ടറി ശ്രീലത എസ്, ബാങ്ക് ബോര്‍ഡ് മെമ്പര്‍മാരായ ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, അനുരാധ വി, രമണി ടി.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments