ലെന്‍സ് ഫെഡിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നില്‍പ്പു സമരം നടത്തി.നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാനും, ലഭ്യത ഉറപ്പു വരുത്താനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടായിരുന്നു സമരം.സിമന്റിന് 30% വും, പിവിസി പൈപ്പുകള്‍ക്ക് 30% വരേയും വില വര്‍ധനവ് ഉണ്ടായതോടെ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായതായി നേതാക്കള്‍ പറഞ്ഞു.ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ നടത്തിയ ധര്‍ണ്ണക്ക് ജില്ലാ പ്രസിഡന്റ് ബി വിജയകുമാര്‍, സെക്രട്ടറി കെഎന്‍ പ്രദീപ്കുമാര്‍,ട്രഷറര്‍ റ്റി.സി ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments