ലയണ്‍സ് ക്ലബ്ബ് ഓഫ് പാലാ സ്പൈസ് വാലിയുടെ ആഭിമുഖ്യത്തില്‍ ഹോം ഫോര്‍ ഹോംലെസ്സ് പ്രോജക്ടിന്റെ ഭാഗമായി വീട് നിര്‍മ്മിച്ച് നല്‍കി. നെല്ലിയാനിയിലുള്ള ഭവനരഹിതനായ ഒരു വ്യക്തിക്ക് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ടോമി പ്ലാത്തോട്ടം അദ്ധ്യക്ഷനായിരുന്നു.ലയണ്‍സ് ക്ലബ്ബ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെജെ തോമസ്് ടോമി കുറ്റിയാങ്കല്‍, തോമസ്‌കുട്ടി ആനിതോട്ടം, സെക്രട്ടറി അഡ്വ. പി ജി രമണന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സണ്ണി വി. സക്കറിയ, ട്രെഷറര്‍ ബേബിച്ചന്‍ കൂന്താനത്ത് എന്നിവര്‍ പങ്കെടുത്തു.നവീകരിച്ച അഡ്മിനിസ്രേറ്റീവ് ഓഫീസ്, മിനി എസി ഓഡിറ്റോറിയം, ഗസ്റ്റ് റൂം, റിക്രിയേഷന്‍ റൂം എന്നീ കെട്ടിട സമൂച്ചയങ്ങളുടെ ഉത്ഘാടനവും നടന്നു.
0 Comments