Breaking...

9/recent/ticker-posts

Header Ads Widget

നാട്ടിലിറങ്ങിയ കുരങ്ങുകള്‍ കൗതുകക്കാഴ്ചയൊരുക്കി

 


ലോക്ക്ഡൗണിനിടയില്‍ നാട്ടിലിറങ്ങിയ കുരങ്ങുകള്‍ കൗതുകക്കാഴ്ചയായി.. പുലിയന്നൂര്‍ രാജീവ്ഗാന്ധി കോളനിയിലാണ് രാവിലെ ആറോളം കുരങ്ങുകളെത്തിയത്.. മരങ്ങളില്‍ ചാടിക്കയറി ഓടിനടന്ന കുരങ്ങുകളെ കാണാന്‍ കാഴ്ചക്കാരുമേറെയെത്തി.. കുരങ്ങുകളെ അടുത്തുകാണാന്‍ കഴിഞ്ഞത് കുട്ടികളെയാണ് ഏറ്റവുമധികം സന്തോഷിപ്പിച്ചത്.. കുരങ്ങുകള്‍ക്ക് തീറ്റ നല്‍കാന്‍ പലരും മുന്നോട്ട് വന്നപ്പോള്‍ കാണികളെ രസിപ്പിച്ചുകൊണ്ട് ഗോഷ്ടികള്‍ കാണിച്ച് ഇവര്‍ ഓടിനടന്നു..കുരങ്ങുകള്‍ നാട്ടിലിറങ്ങുന്നത് പുതുമയല്ലെങ്കിലും അപ്രതീക്ഷിതമായി കുരങ്ങുകളെ കാണാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദമായിരുന്നു പ്രദേശവാസികള്‍ക്ക്. വനമേഖലയില്‍ നിന്നെത്തുന്ന ലോറികളിലും മറ്റുമാണ് കുരങ്ങന്‍മാര്‍ പലപ്പോഴും നാട്ടിലെത്തുന്നത്.



Post a Comment

0 Comments