പാലാ ജനറലാശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ പി എം കെയര്‍ പദ്ധതിയിലൂടെ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് രോഗികള്‍ക്ക് ആശ്വാസമാകുന്നു. രണ്ടാഴ്ചക്കുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തോമസ് ചാഴികാടന്‍ എംപിയും ജനനേതാക്കളും സ്ഥലത്തെത്തി. നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, സൂപ്രണ്ട് ഡോ. ഷമ്മി രാജന്‍, വികസന സമിതി അംഗം ജയ്‌സണ്‍ മാന്തോട്ടം, ഡോ. പി എസ് ബദരിനാഥ്, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവരും സന്നിഹിതരായി.
0 Comments