അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളെ യാതൊരു രേഖയും ഇല്ലാതെ താമസിപ്പിക്കുന്ന തൊഴില്‍ ഉടമകള്‍ക്കെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ഒരു അന്യസംസ്ഥാന തൊഴിലാളി തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതായും സജി ചൂണ്ടിക്കാട്ടി. ഇയാളെ പാലാ പോലിസ് എത്തി കസ്റ്റിഡിയിലെടുത്തു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണം. നിരവധിതവണ ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃര്‍ നടപടി സ്വീകരിക്കത്തത് പ്രതിഷേധാര്‍ഹമാണെന്ന് സജി പറഞ്ഞു.
0 Comments