Breaking...

9/recent/ticker-posts

Header Ads Widget

ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്‌ഫോണുകള്‍ നല്കി.


        കൈപ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 24 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്‌ഫോണുകള്‍ നല്കി. 1991 ബാച്ച് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയും കെസിസി നോര്‍ത്ത് അമേരിക്ക യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഫോണുകള്‍ നല്കിയത്. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഇ സപ്പോര്‍ട്ട് മൊബൈല്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി 12 ഫോണുകളാണ് നല്കിയത്. മൊബൈല്‍ വിതരണത്തിന്റെ ഉദ്ഘാടനം നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വികെ പ്രദീപ്കുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, സ്‌കൂള്‍ മാനേജര്‍ ഫാ മാത്യു കട്ടിയാങ്കല്‍, പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധി കെആര്‍ അരുണ്‍കുമാര്‍, ഡള്ളാസ് കെസിസി പ്രതിനിധി വിനീത് കടുതോടി, രാജു ആലപ്പാട്ട്, ഐസക് തോമസ്, പ്രിന്‍സിപ്പല്‍ തോമസ് മാത്യു, ഹെഡ്മിസ്ട്രസ് സി കൊച്ചുത്രേസ്യ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തിലെ പൊതു വിദ്യാലായങ്ങളില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി 300 സ്മാര്‍ട്‌ഫോണുകള്‍ നല്കാന്‍ കെസിസി നോര്‍ത്ത് അമേരിക്ക തീരുമാനിച്ചതായി പ്രസിഡന്റ് സിറിയക് പൂവക്കാട്ടില്‍ അറിയിച്ചു.




Post a Comment

0 Comments