മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടികളുടെ ഭാഗമായി കട്ടച്ചിറ പാലത്തിന് സമീപത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഈ പ്രദേശത്തെ കാടുകള്‍ നീക്കി വിശ്രമകേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്‌ഐ പൂച്ചനപ്പള്ളി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ശുചീകരണ ക്യാമ്പയിന്റെ ഉത്ഘാടനം നഗരസഭാംഗവും സിപിഎം ജില്ലാകമ്മറ്റി അംഗവുമായ ഇ എസ് ബിജു നിര്‍വ്വഹിച്ചു. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളായ എം ഡി വര്‍ക്കി, എ കെ ബാബു, കെ ജി മനീഷ്, അഖില്‍ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments