കോട്ടയം ജില്ലയിലെ 6 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കോട്ടയം ജനറാശുപത്രിയിലെ നഴ്‌സിംഗ് സ്‌കൂളില്‍ സ്‌കില്‍ ലാബിന്റെ ഉദ്ഘാടനവും ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മേലുകാവ് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എംഎല്‍എ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ചു. കോട്ടയം ജില്ലയില്‍ കട്ടച്ചരി, കാട്ടാമ്പാക്ക്, ചെങ്ങളം, നാട്ടകം, വെള്ളാാവൂര്‍, പൂഞ്ഞാര്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയത്. കാട്ടാമ്പാക്ക് കുടുംബക്ഷേമ ഉപകേന്ദ്രത്തെ വെല്‍നസ് സെന്ററായി ഉയര്‍ത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
0 Comments