മരങ്ങാട്ടുപള്ളിയില്‍ എല്‍ഡിഎഫ് പ്രതിഷേധ സമരം.പെട്രോള്‍,ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധ സമരം മരങ്ങാട്ടുപിള്ളിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. എല്‍ഡിഎഫ് നേതാക്കളായ എം.എം.തോമസ്, എ.എസ് ചന്ദ്രമോഹനന്‍, ബെല്‍ജി ഇമ്മാനുവല്‍ , എസ്.അനന്തകൃഷ്ണന്‍, സജിമോന്‍, ജോസ് അഗസ്റ്റിയന്‍, ജോണ്‍സണ്‍ പുളിക്കീല്‍, എസ്.പി രാജ്‌മോഹന്‍, അജികുമാര്‍ മറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രശസ്ത സാഹിത്യകാരന്‍ എസ്.പി നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ എ. തുളസീദാസ്, ഉഷ രാജു, സിറിയക്ക് മാത്യു വേലിക്കെട്ടേല്‍, ബെന്നറ്റ് മാത്യു, സലിമോള്‍ ബെന്നി, ലിസ്സി ജോര്‍ജ്, ജോസഫ് ജോസഫ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.
0 Comments