കോവിഡ് സമാശ്വാസ പദ്ധതികളുടെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പള്‍സ് ഓക്‌സീ മീറ്ററുകളുടെ വിതരണോദ്ഘാടനം മുന്‍ രൂപതാ ദ്ധ്യക്ഷന്‍ മാര്‍ .ജോസഫ് പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. കോവിഡ് മഹാമാരിയുടെ ഇക്കാലത്തു കൂട്ടായ്മയും പരസ്പര സഹകരണവും അനിവാര്യമാണന്ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അഭിപ്രായപ്പെട്ടു.
പാലാ ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുത്തോലിഗ്രാമ പഞ്ചായത്തു പ്രസിഡന്റ് രണ്‍ജിത് ജി മീനാ ഭവന്‍ പള്‍സ് ഓക്‌സീ മീറ്ററുകള്‍ ഏറ്റുവാങ്ങി. പി.എസ്.ഡബ്‌ള്യു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍, ഫാ.ജോസഫ് താഴത്തു വരിക്കയില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, പി.വി.ജോര്‍ജ് പുരയിടം, ജോയി മടിയ്ക്കാങ്കല്‍, ജിബിന്‍ കന്നു തൊട്ടിയില്‍, എബിന്‍ ജോയി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അടിയന്തിര ഘട്ടത്തില്‍ ഓക്‌സിജന്‍ ക്ഷാമ പരിഹാരത്തിനായുള്ള ഓക്‌സിജന്‍ കോണ്‍സണ്‍ ട്രേറ്ററിന്റെ ഉദ്ഘാടനവും ബിഷപ് നിര്‍വ്വഹിച്ചു
0 Comments