പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന സമര പരിപാടിയുടെ ഭാഗമായി കടുത്തുരുത്തിയില്‍ പ്രതിഷേധ സമരം നടത്തി. കടുത്തുരുത്തി സെന്‍ട്രല്‍ ജംങ്ഷനില്‍ നടന്ന പ്രതിഷേധ സമ്മേളനം എന്‍.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു.കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി.വി. സുനില്‍, കെ.ജി രമേശന്‍, കെ.കെ.രാമഭദ്രന്‍, ജോസ് പുത്തന്‍കാലാ, സന്തോഷ് കുഴിവേലി, സാബു മത്തായി, പി.ജി ത്രിഗുണസെന്‍, ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന സമരപരിപാടിയുടെ ഭാഗമായാണ് കടുത്തുരുത്തിയില്‍ പ്രതിഷേധ സമരം നടന്നത്.
0 Comments