കേരള യൂത്ത് ഫ്രണ്ട് എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണം നടത്തി. ആക്രി ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചാണ് ഫോണുകള്‍ വിതരണം ചെയ്തത്. അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വെച്ച് നടത്തിയ ചടങ്ങില്‍ 35-ഓളം കുട്ടികള്‍ക്ക് ഫോണുകള്‍ നല്കി. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. ജോഷി ഇലഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എംപി അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ ഡോ ജോസഫ് മുണ്ടകത്തില്‍, യോഗത്തില്‍, ജോസ് ഇടവഴിക്കല്‍, ജിന്‍സ് കുര്യന്‍, ആന്‍സണ്‍ ആന്‍ഡ്രൂസ്, പി വി ചാക്കോ , ബൈജു മാതിരമ്പുഴ, എന്‍ എ മാത്യു, സി.റോസ്‌മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments