പാലാ :- സ്വർണ്ണക്കള്ളക്കടത്ത് സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടന്നാൽ പ്രതിക്കൂട്ടിലാകുക സിപിഎം എന്ന് ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത്. സ്വർണ്ണക്കള്ളക്കടത്തു കാരെയും ക്വട്ടേഷൻ മാഫിയയെയും സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ യുവമോർച്ച പാലാ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുവാൻ പരാതിക്കാരന്റെ കോൾ ലിസ്റ്റ് ഉപയോഗിച്ച പോലീസ് സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിയായ സിപിഎം-ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ കോൾ ലിസ്റ്റ് നോക്കുകയും അതിൽ ഉൾപ്പെട്ടിട്ടുള്ള നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിടാനും അവരെ ചോദ്യം ചെയ്യാനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോർച്ച പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ സി മോഹന്റെ അധ്യക്ഷതയിൽ മുത്തോലിയിൽ നടന്ന ധർണ്ണയിൽ യുവമോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ , ട്രഷറർ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ഭാരവാഹികളായ രാഹുൽ പുലിയന്നൂർ, ആദിത്യൻ പുലിയന്നൂർ തുടങ്ങിയവർ സംസാരിച്ചു.
0 Comments