ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച് പാലാ ബ്ലഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് കാലത്തെ രക്തക്ഷാമം പരിഹിരിക്കുന്നതിനായി വാക്‌സിന് മുമ്പ് രക്തദാനം എന്ന ചലഞ്ച് എറ്റെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. പാലാ കിസ്‌കോ-മരിയന്‍ ബ്ലഡ് ബാങ്കില്‍ കൊഴുവനാല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് ആലാനിക്കലും സഹോദരന്‍ മാനുവല്‍ എം ആലാനിക്കലും രക്തദാനം നടത്തി. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം നിര്‍വ്വഹിച്ചു.
മരിയന്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍. കെ ആര്‍ സുരജ്, സിസ്റ്റര്‍ ആഗ്‌നസ്, സിസ്റ്റര്‍ ബെന്‍സിറ്റാ, എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ബിന്‍സി, മേരിക്കുട്ടി തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
0 Comments