പാലാ: തുടര്‍ഭരണത്തിന്റെ ഉന്‍മാദത്തിലാണ് സി.പി.എം. എന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ക്വട്ടേഷന്‍, മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് നേരെയുള്ള വധഭീഷണി ഇതിന് തെളിവാണെന്നും ടോമി കല്ലാനി ആക്ഷേപിച്ചു.
കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന തുടര്‍ഭരണമാണ് പശ്ചിമബംഗാളില്‍ സി.പി.എം.ന്റെ അന്ത്യം കുറിച്ചതെങ്കില്‍ ഇങ്ങനെയാണ് പിണറായി ഭരണത്തിന്റെ പോക്കെങ്കില്‍ ഒരു ദശകത്തിനുള്ളില്‍തന്നെ കേരളത്തിലും അതുണ്ടാകുമെന്ന് ടോമി കല്ലാനി പറഞ്ഞു.
കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വട്ടേഷന്‍, മാഫിയ അക്രമങ്ങള്‍ക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് നേരെയുണ്ടായ വധഭീഷണിക്കും എതിരെ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടോമി കല്ലാനി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ബിജോയി എബ്രാഹം, ജോണ്‍സി നോബിള്‍, ഷോജി ഗോപി, സന്തോഷ് കുര്യത്ത്, എ.എസ്. തോമസ്, ജോര്‍ജ്ജുകുട്ടി ചൂരക്കല്‍, പ്രിന്‍സ് വി.സി., ബിബിന്‍ രാജ്, ജോഷി നെല്ലിക്കുന്നേല്‍, ശ്രീകുമാര്‍ മേവിട, പ്രൊഫ. ബോസ് ടോം, രാജു കൊക്കോപ്പുഴ, വക്കച്ചന്‍ മേനാംപറമ്പില്‍, സജോ വട്ടക്കുന്നേല്‍, മാത്യു കണ്ടത്തിപ്പറമ്പില്‍, വിജയകുമാര്‍ തിരുവോണം, മനോജ് വള്ളിച്ചിറ, റെജി നെല്ലിയാനി, ബാബു കുഴിവേലി, സോണി ഓടച്ചുവട്ടില്‍, സത്യനേശന്‍, അലോഷി റോയി, തോമാച്ചന്‍ പുളിന്താനം, ടോണി ചക്കാല, ആല്‍ബി റോയി, സാവിയോ സാബു, അര്‍ജുന്‍ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments