സ്ഥലം മാറി പോകുന്ന ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ മാത്യുവിന് യാത്രയയപ്പ് നല്‍കി. കടനാട് ഹയര്‍സെക്കന്റി സ്‌കൂള്‍ പ്രിന്‍സിപ്പളായാണ് റെജിമോന്‍ മാത്യുവിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ആരംഭകാലം മുതല്‍ അദ്ധ്യാപകനായും, 2014 മുതല്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ച റെജിമോന്‍ മാത്യുവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്‌കൂളിന് അഭിമാനാര്‍ഹമായ വളര്‍ച്ചയും നേട്ടങ്ങളും കൈവരിക്കാന്‍ കഴിഞ്ഞിരുന്നു.സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് പനമ്പുഴ, പിടിഎ പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി കാവുകാട്ട്, അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റെജിമോന്‍ കെ മാത്യുവിന്‌റെ സേവനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.
0 Comments