മറ്റക്കര മഞ്ഞാമറ്റം ഗോമ വുഡ് പ്രോഡക്ട്‌സില്‍ വന്‍ തീപിടുത്തം. വൈകിട്ട് 7 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തടി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കാണ് തീപിടിച്ചത്. വുഡന്‍ പാനലുകളും ഷീറ്റുകളും അടക്കമുള്ള തടി ഉല്‍പന്നങ്ങളാണ് കത്തിയമര്‍ന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് ജീവനക്കാര്‍ പോയതിനു ശേഷമായിരുന്നു തീ പടര്‍ന്നത്. വഴിയാത്രക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. പാമ്പാടിയില്‍ നിന്നും കോട്ടയത്തുനിന്നും എത്തിയ മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. പള്ളിക്കത്തോട് പോലീസും ജനപ്രതിനിധികളും നാട്ടുകാരും സംഭവസ്ഥലത്തെത്തിയിരുന്നു.
0 Comments