പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജീനീയറിംഗ് കോളേജില്‍ പച്ചത്തുരുത്ത് നിര്‍മാണോദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. ഹരിതകേരള മിഷന്റെ നവമഹോല്‍സവത്തോട് അനുബന്ധിച്ചാണ് കോളേജില്‍ പച്ചത്തുരുത്ത് നിര്‍മിക്കുന്നത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്‌കരണ രംഗങ്ങളിലും ജലസുരക്ഷ ഊര്‍ജ്ജസംരക്ഷണം എന്നീ മേഖലകളിലും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന കോളേജിന് ഹരിതകേരള മിഷന്റെ സാക്ഷ്യപത്രം എംഎല്‍എ, കോളേജ് ചെയര്‍മാന്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് മാലേപ്പറമ്പലിന് കൈമാറി.
0 Comments