Breaking...

9/recent/ticker-posts

Header Ads Widget

ചിരട്ട പാല്‍ ഇറക്കുമതി ചെയ്യുന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം റബര്‍ കൃഷിയെ തകര്‍ത്തുകളയുമെന്ന് അഡ്വ. മൈക്കിള്‍ ജെയിംസ്



ചിരട്ട പാല്‍ ഇറക്കുമതി ചെയ്യുന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം റബര്‍ കൃഷിയെ തകര്‍ത്തുകളയുമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മൈക്കിള്‍ ജെയിംസ് പറഞ്ഞു. ഇന്ത്യയുടെ റബ്ബര്‍ കൃഷിയുടെ 90 ശതമാനവും ഉള്‍പ്പെടുന്ന കേരളത്തെയാണ് കപ്പ് ലംബ് ഇറക്കുമതി നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ആര്‍.എസ്.നാല് ഗ്രേഡ് ഷിറ്റിനു കിലോ 170 രൂപ വിലയുണ്ടായിരിക്കെ കപ്പ് ലംബ് ഇറക്കുമതി ചെയ്താല്‍ റബ്ബര്‍ ഷീറ്റിന്റെ വില കുത്തനെ ഇടിയുമെന്ന് അദ്ദേഹം പറഞ്ഞു. ചിരട്ട പാല്‍ ഇറക്കുമതി ചെയ്യുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ജോണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രതീഷ് പട്ടിത്താനം, ജോളി എട്ടുപറ, ജോണ്‍സ് തെക്കേപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments