Breaking...

9/recent/ticker-posts

Header Ads Widget

KPSTA വിദ്യാഭ്യാസ ഒഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി


കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ഒഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. പൊതു വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകള്‍ നികത്തുക, ഗവ. പ്രൈമറി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍മാരെ നിയമിക്കുക, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതിനാല്‍ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. 


പാലാ ഡി.ഇ.ഒ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫ.സതിഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ  വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ജോയ്‌സ് ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് കെ.സി ജോണ്‍സണ്‍, കെ.പി.എസ്.ടി.എ ഭാരവാഹികളായ രാജേഷ് എന്‍.വൈ, ബിനോയി സെബാസ്റ്റ്യന്‍, ജോജോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments