Breaking...

9/recent/ticker-posts

Header Ads Widget

മൊബൈൽ ഫോൺ ചലഞ്ചുമായി എസ്. എം. വൈ. എം. പാലാ രൂപതാ


പാലാ: ഓണ്‍ലൈന്‍  പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സ്മാർട്ട് ഫോൺ ചലഞ്ചിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കി എസ്.എം. വൈ. എം പാലാ രൂപത. പാലാ സെൻ്റ് തോമസ് ഹൈസ്കൂളിലെ കുട്ടികളും മാതാപിതാക്കളും പാലാ ബിഷപ്പ് ഹൗസിൽ നേരിട്ടെത്തി അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളികൾ യുവജനങ്ങൾ ഏറ്റെടുക്കുന്നത് പ്രത്യാശ നൽകുന്നു എന്ന് പിതാവ് അഭിപ്രായപ്പെട്ടു.

പ്രസ്തുത പരിപാടിയിൽ പാലാ സെൻ്റ് തോമസ് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, എസ്. എം. വൈ. എം രൂപത ഡയറക്ടർ ഫാ. സിറിൾ തയ്യിൽ, ടീച്ചേർസ് ഗിൽഡ് ഡയറക്ടർ ഫാ. ജോമി വരകുകാലപ്പറമ്പിൽ, പാലാ സെൻ്റ് തോമസ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോർജ്കുട്ടി ജേക്കബ്, എസ്. എം. വൈ. എം പാലാ രൂപതാ പ്രസിഡൻറ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, കെവിൻ ടോം, സുസ്മിത സ്കറിയ, ടി യ ടെസ്സ് ജോർജ്, ബ്ര. സേവ്യർ മുക്കുടിക്കാട്ടിൽ, സ്കൂൾ അദ്ധ്യാപകരും യുവജനങ്ങളും സന്നിഹിതരായിരുന്നു.



Post a Comment

0 Comments