ത്രിതല പഞ്ചായത്തുകളിലെ മുന്‍ അംഗങ്ങളുടെ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ നഗരസഭക്കു മുന്നില്‍ സത്യാഗ്രഹ സമരം നടത്തി. മുന്‍ അംഗങ്ങള്‍ ഐഡി കാര്‍ഡും, പെന്‍ഷനും നല്‍കുക എന്ന ആവശ്യവുമായാണ് സമരം നടത്തിയത്. കെ.എസ് ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വി.എസ് വിശ്വനാഥന്‍ അദ്ധ്യക്ഷനായിരുന്നു.മുന്‍സിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ്, മുന്‍ മെമ്പര്‍മാരായ ഫാ. മാണി കല്ലാപ്പുറം, നളിനി സോമദാസ്, എം.കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments