Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് സജി മഞ്ഞക്കടമ്പില്‍

ആരാധനാലയങ്ങളും മദ്യശാലകളും തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമ്പോള്‍ മദ്യവില്പനശാലകള്‍ക്ക് മുന്നില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ ആളുകള്‍ക്ക് കൂട്ടം കൂടാന്‍ അനുമതി നല്കിയിരിക്കുകയാണ്. യുഡിഎഫ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന സമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പോലീസെന്നും സജി മഞ്ഞക്കടമ്പില്‍ കുറ്റപ്പെടുത്തി.




Post a Comment

0 Comments