Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ജനിതക വൈവിധ്യ സംരക്ഷണ അവാര്‍ഡ് കുറിച്ചിത്താനം വലിയപറമ്പില്‍ എസ് പ്രദീപ് കുമാറിന് ലഭിച്ചു


സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ജനിതക വൈവിധ്യ സംരക്ഷണ അവാര്‍ഡ് കുറിച്ചിത്താനം വലിയപറമ്പില്‍ എസ് പ്രദീപ് കുമാറിന് ലഭിച്ചു. വളര്‍ത്തുപക്ഷികളേയും, മൃഗങ്ങളേയും ജനിതകമാറ്റം വരുത്താതെ സംരക്ഷിക്കുന്നതിലുള്ള മികവ് പരിഗണിച്ചാണ് പുരസ്‌ക്കാരം.നാടന്‍ കോഴി ഇനങ്ങളായ കരിങ്കോഴി, പുള്ളിക്കോഴി, നാടന്‍ പശു ഇനങ്ങളായ വെച്ചൂര്‍, കാസര്‍ഗോഡ് തുടങ്ങിയവയുടെ സംരക്ഷണത്തിനാണ് അവാര്‍ഡ് നല്‍കിയത്. മികച്ച പൗള്‍ട്രി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം പ്രദീപിന് ലഭിച്ചിരുന്നു.




Post a Comment

0 Comments