ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി പെട്രോള്‍ പമ്പ് കത്തിച്ച് സമരം. യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപം പ്രതിഷേധ സമരം നടത്തിയത്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് യൂജിന്‍ കൂവള്ളൂര്‍ സമരത്തിന് അധ്യക്ഷത വഹിച്ചു. സമരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് രാജേഷ് വാളിപ്ലാക്കല്‍, ജോസഫ് സൈമണ്‍, ബിബിന്‍ വെട്ടിയാനി, വിനു കുര്യന്‍, തോമസ് പനക്കല്‍, ഷിജോ ചെന്നെലി, സ്റ്റീഫന്‍ മോനിപ്പള്ളി, പ്രവീണ്‍ കുറവിലങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments