Breaking...

9/recent/ticker-posts

Header Ads Widget

വിവാഹ സഹായവുമായി സുരേഷ് ഗോപി എം പി


ഏറ്റുമാനൂർ : വിവാഹത്തിന് പണമില്ലാത്ത സാഹചര്യം, കൈത്താങ്ങായി സുരേഷ്ഗോപി എം.പി.  ഇടുക്കിയിലെ ദേവികുളം ഹൈസ്കൂളിനു സമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതു മൂലം PWD ഉപേക്ഷിച്ച ഷെഡിൽ വർഷങ്ങളായി താമസിച്ചു വരുന്ന   അശ്വതി അശോകിനു വിവാഹ സഹായം നൽകി സുരേഷ്‌ഗോപി എം.പി. അശ്വതിയുടെ പിതാവ് അശോകൻ 21 വർഷം മുൻപ് മരണപ്പെട്ടു. അമ്മ സരസ്വതി  റിസോർട്ടിൽ തൂപ്പ് ജോലി ചെയ്താണ് ജീവിതം മുന്നോട്ടു നീങ്ങിയത്. രണ്ട് വർഷമായി ഇവർക്ക് ജോലിയുമില്ല.

വരുന്ന സെപ്തംബർ 9ന് ആശ്വതിയുടെ വിവാഹം നിശ്ചയിച്ചു എന്നാൽ വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്തവർ പിൻമാറിയത് മൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയിലായി. പ്രതിസന്ധി മനസ്സിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ സിന്ധു പുരുഷോത്തമനും, എസ്‌. ഐ അശോകനും മുഖേന സുരേഷ് ഗോപി എം പി യെ ഫോൺ ചെയ്തു കാര്യങ്ങൾ ധരിപ്പിച്ചു.  സുരേഷ്‌ഗോപി BJP ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ  മനസ്സിലാക്കി വിവാഹത്തിനാവശ്യമായ കല്ല്യാണസാരിയും. ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി. അടൂരിൽ നിന്നും എറണാകുളതേക്കുള്ള യാത്ര മദ്ധ്യേ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര അംഗണത്തിൽ വച്ചു അശ്വതിക്ക് കൈ മാറി. ബി ജെ പി ഇടുക്കി ജില്ല പ്രസിഡന്റ്‌ കെ.എസ്‌.അജി, ജില്ല ജനറൽ സെക്രട്ടറി വി.എൻ.സുരേഷ്, ജില്ല സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആർ. സുനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അശോകൻ , സിന്ധു പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ പങ്കാളികളായി.




Post a Comment

0 Comments