എഐടിയുസി കേരള സ്റ്റേറ്റ് മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കള്ളു വ്യവസായം സംരക്ഷിക്കുക, ദൂരപരിധി എടുത്തുകളയുക, ടോഡി ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുക, പുതിയ വിദേശ മദ്യ ഷാപ്പുകള്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ഏറ്റുമാനൂര്‍ എക്‌സൈസ് ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ്ണ എ.ഐ. ടി. യു. സി. സംസ്ഥാന നിര്‍വാഹക സമിതി അംഗം അഡ്വക്കറ്റ് ബിനു ബോസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ, എ.ഐ.ടി.യു.സി നേതാക്കളായ യു.എന്‍. ശ്രീനിവാസന്‍, കെ.പുരുഷന്‍, പ്രമോദ്.കെ.സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments